Business

പാചക വാതക വിതരണം: വീട്ടുകാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥന


വടകര: കൊറോണ പ്രതിരോധ പ്രവര്‍ത്തനം സജീവമായി തുടരുമ്പോള്‍ വീടുകളില്‍ പാചകവാതകം എത്തിക്കുന്നവര്‍ക്കും വേണം സൂരക്ഷ. ഇക്കാര്യത്തില്‍ വീട്ടുകാര്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി പാചകവാതക ഡീലര്‍ രംഗത്തെത്തി.
ഡലിവറി ജീവനക്കാരന്‍ ഫോണില്‍ അറിയിച്ചാല്‍ വീട്ടുകാര്‍ കാലി സിലിണ്ടറും പണവും പാസ് ബുക്കും വീടിന്റെ ഗെയിറ്റിനു മുന്നില്‍ വെക്കണമെന്നു വടകരയിലെ എച്ച്പി ഗ്യാസ്‌ ഡീലറായ ദീപ്തി ഗ്യാസ് ഏജന്‍സി അറിയിച്ചു. ഡലിവറി ജീവനക്കാരന്റെയും ഉപഭോക്താവിന്റെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നും ഇതിനോട് ഏവരും ദയവായി സഹകരിക്കണമെന്നും ഡീലര്‍ അഭ്യര്‍ഥിച്ചു.

Show More

Related Articles

Back to top button
error: Content is protected !!