News

അഴിയൂരില്‍ അവശ്യ മരുന്നുകള്‍ ടെലിഫോണിലൂടെ ലഭ്യമാക്കും


അഴിയൂര്‍: കോവിഡ്- 19 ന്റെ മുന്‍കരുതലിന്റെ ഭാഗമായി അഴിയൂരില്‍ വീടുകളില്‍ കഴിയുന്ന 191 പേര്‍ക്ക് മരുന്ന് ആവശ്യമുള്ളവര്‍ക്ക് ടെലിഫോണ്‍ സൗകര്യത്തിലൂടെ ലഭ്യമാക്കും. പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രോഗമുള്ളവര്‍ മെഡിക്കല്‍ ഓഫീസറെ ഫോണിലൂടെ ലക്ഷണം അറിയിക്കുകയും അതിനാവശ്യമായ മരുന്ന് അഴിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ വാട്ട്‌സാപ്പിലൂടെ നിര്‍ദേശിക്കുകയും ചെയ്യും. ഈ സന്ദേശം മെഡിക്കല്‍ ഷോപ്പുകളില്‍ കാണിച്ചാല്‍ മരുന്നു ലഭിക്കും. മരുന്നിന്റെ ആധികാരികത മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ ഡോക്ടറെ വിളിച്ചുറപ്പുവരുത്തിയാണ് നല്‍കുക.
വീടുകളില്‍ കഴിയുന്നവര്‍ക്ക് പുറത്തിറങ്ങാതെ തന്നെ ആരോഗ്യ സേവനം ലഭ്യമാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വീടുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളെ ഉപയോഗിച്ചാണ് മരുന്ന് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനായി അഴിയൂര്‍ പഞ്ചായത്തിലെ ഏഴ് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കി.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്‍ നസീര്‍, എ.ടി.ബാബുരാജ്, ടി.ബി. പ്രദീപ് കുമാര്‍, ശ്രീജയന്‍, എം.അശോകന്‍, സരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9400633443 (മെഡിക്കല്‍ ഓഫിസര്‍)

Show More

Related Articles

Back to top button
error: Content is protected !!