NewsTrending

ബംഗാളില്‍ 57കാരന്‍ മരിച്ചു; ഇന്ത്യയില്‍ കോവിഡ് മരണം എട്ടായി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്19 ബാധിച്ച് ഒരു മരണം കൂടി. ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി. ഇതുവരെ 415 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ കോവിഡ്19 ബാധിതരുടെ എണ്ണം 89 ആയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു. മുംബൈയില്‍ 14 പേര്‍ക്കും പുണെയില്‍ ഒരാള്‍ക്കുമാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 29 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണാടകയില്‍ ഒരാള്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 27 ആയി. തെലങ്കാനയില്‍ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 28 ആയി.
സംസ്ഥാനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മിക്കയിടങ്ങളിലും അടച്ചിടല്‍ നടപ്പാക്കുകയാണ്. പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ കര്‍ഫ്യു പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങള്‍ക്കു മാത്രമാണ് ഇളവ്.

Show More

Related Articles

Back to top button
error: Content is protected !!