Art&Literature

കൊറോണക്കു കരുതലുമായി ഹ്രസ്വ ചിത്രം


ആയഞ്ചേരി: കൊവിഡ് 19 കേരളം ഉള്‍പെടെ രാജ്യത്താകെ പടരുന്ന സാഹചര്യത്തില്‍ കുട്ടികളെ ബോധവത്കരിക്കാന്‍ തയാറാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധപിടിച്ചുപറ്റുന്നു. രോഗം വ്യാപിക്കുമ്പോള്‍ കുട്ടികളിലും ജാഗ്രതയും കരുതലും അനിവാര്യമാണ്. ഇതു സംബന്ധിച്ച ബോധവത്കരണമാണ് കുട്ടികള്‍ അഭിനയിച്ച ഷോര്ട്ട് ഫിലിം പ്രേക്ഷകര്‍ക്കു നല്‍കുന്നത്.
കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകുന്ന രീതിയും പ്രാധാന്യവും ഭംഗിയായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിവസേനയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ കുട്ടികള്‍ വായിച്ച് മനസിലാക്കേണ്ട പ്രാധാന്യത്തെ കുറിച്ചും ഓര്‍മിപ്പിക്കുന്നു.
പേരോട് എംഐഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എം.എം.മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. മൈസൂര്‍ ജെഎസ്എസ് കോളേജ് വിദ്യാര്‍ഥി മുഫ്‌ലിഹ് മുഹമ്മദ് ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചു. കടമേരി എംയുപി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഷെസിന്‍ മുഹമ്മദ് എം.എം, ഫാദില്‍ ഷാന്‍, ഷസ നഷ്‌വ, ഫിദാല്‍ ഷാന്‍, അമന്‍ മുഹമ്മദ് റസാന്‍ എന്നിവരാണ് ഈ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചത്.

Show More

Related Articles

Back to top button
error: Content is protected !!