KuttiadyNewsTrending

ആയഞ്ചേരിയില്‍ അട്ടിമറി; പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്


വടകര: പതിനാലര വര്‍ഷമായി കൈയ്യിലുണ്ടായിരുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ സൗമ്യ വലിയ വീട്ടില്‍ എല്‍ഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ രൂപ കേളോത്തിനെയാണ് എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് സൗമ്യ പരാജയപ്പെടുത്തിയത്.
നേരത്തെ പ്രസിഡന്റായിരുന്ന ലീഗിലെ എം.എം.നഷീദയെ കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു. രാജിവെക്കാന്‍ വൈകിയത് കാരണം ലീഗും കോണ്‍ഗ്രസും തമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍ നടന്നിരുന്നു. അവസാനം യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട്ടാണ് രാജി വാങ്ങിയത്.
ഗൂപ്പ് വഴക്ക് കാരണം കോണ്‍ഗ്രസിന് ഐക്യകണ്‌ഠേന സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സൗമ്യ എല്‍ഡിഎഫ് പിന്തുണ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടി.വി.കുഞ്ഞിരാമന്‍ സൗമ്യയുടെ പേര് നിര്‍ദേശിച്ചു. വി.ബാലന്‍ പിന്താങ്ങി. റിട്ടേണിംഗ് ഓഫീസറായ തോടന്നൂര്‍ എഇഒ പി.ഹരീന്ദ്രന്‍ നടപടികള്‍ നിയന്ത്രിച്ചു.

Show More

Related Articles

Back to top button
error: Content is protected !!