BusinessNews

മുന്നൊരുക്കവുമായി കെഎസ്ഇബി ; വൈദ്യുതി മുടങ്ങില്ല

കൊച്ചി: കോവിഡ് കാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാന്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബി. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉല്‍പ്പാദന, പ്രസരണ മേഖലയില്‍ വിരമിച്ച ജീവനക്കാരുടെ സേവനമടക്കം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. തിങ്കളാഴ്ച ചെയര്‍മാന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ഏതുസാഹചര്യത്തിലും വൈദ്യുതി ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവ മുടങ്ങരുതെന്നാണ് തീരുമാനം. ഇതിനായി ആവശ്യമെങ്കില്‍ അടുത്തിടെ വിരമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും. പരിചയസമ്പന്നരായ കരാര്‍ തൊഴിലാളികളേയും നിയോഗിക്കും. അതത് പ്രദേശത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ ആവശ്യമായ പ്രത്യേക സംവിധാനങ്ങള്‍, നടപടികള്‍ എന്നിവ സ്വീകരിക്കാന്‍ ഓഫീസര്‍മാര്‍ ഔദ്യോഗിക ഉത്തരവിനായി കാക്കേണ്ടതില്ല. കോവിഡ് സംശയിക്കുന്നവരുടെ വീടുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടരിക്കുന്ന ആശുപത്രിയടക്കമുള്ള സ്ഥാപനങ്ങളിലും പൂര്‍ണസമയ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
വൈദ്യുതി നിലയങ്ങളിലും ഗ്രിഡ് സബ്സ്റ്റേഷനുകളിലും അടിയന്തര സ്വഭാവമുള്ള പ്രവൃത്തികള്‍മാത്രം നിര്‍വഹിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. മറ്റുജോലികള്‍ മാറ്റിവച്ചു. ഓപ്പറേഷന്‍, മെയിന്റനന്‍സ് ജീവനക്കാര്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി നിലയങ്ങളില്‍ തുടരണം.ഡെപ്പോസിറ്റ് വര്‍ക്ക്, മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍, പരിശോധനകള്‍ മാറ്റിവച്ചു.

Show More

Related Articles

Back to top button
error: Content is protected !!