Gulf News

കുവൈത്തില്‍ ഭാഗിക കര്‍ഫ്യു; ലംഘിച്ചാല്‍ തടവും പിഴയും

കുവൈത്ത്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 4 മണിക്ക് അവസാനിക്കുന്ന രീതിയില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ. കെറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു.
ഇവ പലേടത്തും ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെ അറിയിച്ചു. രണ്ട് ദിവസം മുമ്പ് സര്‍ക്കാര്‍ കര്‍ഫ്യൂ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന്, ആരോഗ്യ മന്ത്രാലയമടക്കമുള്ള വകുപ്പുകളോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച രാത്രിയില്‍ കൂടിയ യോഗത്തിലാണ് കര്‍ഫ്യൂ രാജ്യത്ത് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 26 മുതല്‍ രണ്ടാഴ്ചത്തേക്ക് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ..
മൂന്ന് വര്‍ഷം വരെ തടവും 10000 ദീനാര്‍ പിഴയും ആണ് കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ഏപ്രില്‍ 9 വരെ നീട്ടിയിട്ടുമുണ്ട്. ഏപ്രില്‍ പന്ത്രണ്ട് ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

Show More

Related Articles

Back to top button
error: Content is protected !!