News

തൂണേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്


നാദാപുരം: എയര്‍പോര്‍ട്ട് റോഡില്‍ തൂണേരിയില്‍ കാറും പിക്കപ്പ് ലോറിയും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്.
നാദാപുരം ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയും നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറുമാണ് അപകടത്തില്‍ പെട്ടത്.
കാര്‍ യാത്രക്കാരായ കുന്നും ചിറക്കല്‍ ഷിനോജ് (32), ഓര്‍ക്കാട്ടേരിയിലെ കല്ലിയോട്ട് താഴെ കുനി മിഥുന്‍ (24), കുമ്മങ്കോട് വരിക്കോളിയിലെ കിഴക്കേവീട്ടില്‍ താഴെ കുനി സുനില്‍ (42) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാര്‍ത്തികപ്പള്ളി കണ്ടിമീത്തല്‍ അതുല്‍ (24), ടിഗില്‍ (29) എന്നിവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ലോറി ഡ്രൈവര്‍ ഏറണാകുളം പള്ളുരുത്തി സ്വദേശി പുത്തന്‍ പറമ്പില്‍ രാജീവ് കുമാറിനെ (45) നാദാപുരം ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു
ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. വാഹനത്തില്‍ നിന്ന് റോഡില്‍ പരന്ന ഓയില്‍ ഫയര്‍ഫോഴ്‌സ് കഴുകി ശുചീകരിച്ചു. ഇരു വാഹനങ്ങളും റോഡില്‍ നിന്ന് നീക്കി. നാദാപുരം കണ്‍ട്രോള്‍ റൂം പോലീസും സ്ഥലത്തെത്തിയിരുന്നു.

Show More

Related Articles

Back to top button
error: Content is protected !!