News

കോവിഡ്-19 വിലക്ക് ലംഘിച്ച മുടവന്തേരി സ്വദേശിക്കെതിരെ കേസെടുത്തു


നാദാപുരം: വിദേശത്ത് നിന്നെത്തി വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നതിനു പകരം പുറത്തു കറങ്ങിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. തുണേരി മുടവന്തേരി സ്വദേശി മാരാന്റവിട ഷഫീഖിനെ (22) യാണ് നാദാപുരം പോലീസ് കേസെടുത്തത്. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മുടവന്തേരിയിലെ വീട്ടിലെത്തിയതാണ്. ആരോഗ്യ വിഭാഗവും പോലീസും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങ രുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇത് ലംഘിച്ച് ടൗണിലും മറ്റും സഞ്ചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഐപിസി 269, കേരള പോലീസ് ആക്ട് 118 ( ഇ) പ്രകാരമാണ് ഷഫീഖിനെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!