Gulf News

കൊറോണ ബാധ പത്ത് മിനുട്ടിനുള്ളില്‍ പരിശോധിക്കാം; ഉപകരണം ഉടന്‍ ബഹറിനിലെത്തും


മനാമ: ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബഹ്റൈന്‍. കൊറോണ ബാധയുണ്ടോയെന്ന് പത്ത് മിനിറ്റിനുള്ളില്‍ തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്ന ഉപകരണം രാജ്യത്ത് എത്തിക്കും. കൊറോണ വൈറസ് കണ്‍ട്രോള്‍ ആന്റ് മോണിറ്ററിംഗ് കമ്മറ്റി തലവന്‍ കേണല്‍ ഡോ. മനാഫ് അല്‍ ഖത്വാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കുവൈറ്റും സമാന ഉപകരണമെത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ്-19 പടരുന്നത് തടയാനുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്റൈനില്‍ ഇതുവരെ 12224 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 64 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 85 പേര്‍ ഐസിആര്‍പി വിഭാഗത്തിലും ചികിത്സയിലുണ്ട്. 77 പേര്‍ രോഗ ബാധ പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ചികിത്സയിലുള്ള രണ്ടു പേരൊഴിച്ച് ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

Show More

Related Articles

Back to top button
error: Content is protected !!