Education

സഹപ്രവര്‍ത്തകരുടെ സംഗീത വിരുന്നില്‍ പ്രധാനാധ്യാപകനു യാത്രാമൊഴി


വടകര: കീഴല്‍ ദേവിവിലാസം യൂപി സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഒരു വ്യാഴവട്ടം തോടന്നൂര്‍ സബ്ജില്ലയുടെ വിവിധ മേളകളുടെ ജീവനാഡിയുമായിരുന്ന ഒ.പി.ബാലകൃഷ്ണനു സംഗീത വിരുന്നിലൂടെ യാത്രാമൊഴി. പഴയ പാട്ടുകളില്‍ കമ്പമുള്ള സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സ്‌കൂള്‍ പൂമുഖത്തു ഒരുമിച്ചു കൂടി മതിവരുവോളം മെലഡികളും ഗസലുകളും ആലപിക്കുകയായിരുന്നു.
പ്രശസ്ത സംഗീതജ്ഞന്‍ സുരേഷ് മണിയൂര്‍ നേതൃത്വം കൊടുത്ത സംഗീത വിരുന്ന് ഹൃദ്യമായ അനുഭവമായി. ഏറെ വൈകുംവരെ ഇവര്‍ ഗാനവീചികളുടെ മധുരം നുകര്‍ന്നു. ഒപി എന്ന് ചുരുക്കപ്പേരില്‍ സുപരിചിതനായ ബാലകൃഷ്ണനു നല്‍കിയ യാത്രയയപ്പ് ഇതിലൂടെ വേറിട്ടതായി. വിമല രഘുനാഥ് കാനപ്പള്ളി, കെ.ടി.കെ.ജാനു, സി.ചന്ദ്രശേഖരന്‍, ഉഷാപത്മനാഭന്‍, ടി.കെ.ശ്യാം കുമാര്‍, വസന്തഭാസ്്കര്‍, ജയന്തിജഗദീഷ്, പി.സുജേന്ദ്രഘോഷ്, മജീദ് മുക്കിലങ്ങാടി തുടങ്ങിയവര്‍ ഈ ഒത്തുചേരലില്‍ പങ്കാളികളായി. പ്രിയ സുഹൃത്തുക്കളുടെ സ്‌നേഹത്തില്‍ ചാലിച്ച യാത്രാമൊഴിക്ക് ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!