Art&Literature

കള്‍ട്ട് ഓര്‍ഗനൈസേഷനു രൂപം നല്‍കി


വടകര: കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ വടകര കേന്ദ്രമായി ‘കള്‍ട്ട് ഓര്‍ഗനൈസേഷന്‍’ രൂപീകരിച്ചു.
ജീവിതത്തിന്റെ താളമിടിപ്പുകള്‍ പ്രതിഫലിപ്പിക്കുവാന്‍ കലാരൂപങ്ങള്‍ക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറയെ നേര്‍വഴിക്ക് നയിക്കുവാന്‍ കലയിലൂടെയും കലാകാരന്മാരിലൂടെയും കഴിയുമെന്ന് തന്നെയാണ് വിശ്വാസം. ഇതുമായി ബന്ധപ്പെടുത്തി സെമിനാറുകള്‍, നാടകം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനങ്ങള്‍, ചിത്രംവര തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രയാസമനുഭവിക്കുന്നവര്‍ക്ക്
സാന്ത്വനമേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കള്‍ട്ട് ഓര്‍ഗനൈസേഷനു രൂപം നല്‍കിയിരിക്കുന്നത്.
ഓഫീസ് ഉദ്ഘാടനം അഡ്വ: കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുല്‍ സലാം
മുഖ്യാതിഥിയായി. ഹമീദ് വടക്കയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ലത്തീഫ്, കെ.എ.മനാഫ്, സിദീഖ് വടകര, അശോകന്‍ പതിയാരക്കര, കെ.വി.മൊയതു, സമദ് അമ്മാസ്, മഹ്ബൂബ് അരമന സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബി അബ്ദുള്ള സ്വാഗതവും അലി അരങ്ങാടത്ത് നന്ദിയും പറഞ്ഞു.

Show More

Related Articles

Back to top button
error: Content is protected !!