Art&Literature

ബ്രോഷര്‍ പ്രകാശനവും ടിക്കറ്റ് വില്‍പന ഉദ്ഘാടനവും നടത്തി


വടകര: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഓര്‍ക്കാട്ടേരി ‘ഒപ്പം’ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനശേഖരണാര്‍ഥം കെപിഎസിയുടെ ‘മഹാകവി കാളിദാസന്‍’ നാടകം അവതരിപ്പിക്കുന്നു. ഏപ്രില്‍ 20ന് വൈകീട്ട് ആറിനു വടകര ടൗണ്‍ ഹാളിലാണ് നാടകാവതരണം. നാടകത്തിന്റെ ബ്രോഷര്‍ പ്രകാശനവും ടിക്കറ്റ് വില്പന ഉദ്ഘാടനവും പാറക്കല്‍ അബ്ദുള്ള എംഎല്‍എ നിര്‍വ്വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഇ.രാധാകൃഷ്ണന്‍, പ്രസിഡന്റ് സി.എം.രജി, ട്രസ്റ്റ് അംഗങ്ങളായ കെ.കെ.അശോകന്‍ ഉമ്മളാട, പ്രദീഷ് സ്‌നേഹശ്രീ, എം.വി ജഗന്‍നാഥന്‍, പി.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Show More

Related Articles

Back to top button
error: Content is protected !!