NewsTrendingVatakara

അഴിമതിക്കെതിരെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി


വടകര: സംസ്ഥാന പോലീസിലെ അഴിമതിയെ കുറിച്ച് സിഎജി നടത്തിയ കണക്കെടുപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശനിയാഴ്ച പോലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. ഇതിന്റെ ഭാഗമായി വടകര, വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിനാളുകള്‍ അണിനിരന്ന മാര്‍ച്ച് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു. കെപി സിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹരിച്ചു. സി.പി.വിശ്വനാഥന്‍, ഐ.മൂസ, അഡ്വ.സി.വത്സലന്‍, കാവില്‍രാധാകൃഷ്ണന്‍, കൂടാളി അശോകന്‍, കളത്തില്‍ പീതാംബരന്‍, ശശിധരന്‍ കരിമ്പനപ്പാലം, ടി.വി.സുധീര്‍കുമാര്‍, ടി.കേളു, വി.കെ.പ്രേമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!