Tourism

കൊറോണ ഭീതിയില്‍ തകര്‍ന്ന് ടൂറിസം വിപണി


കൊച്ചി: കൊറോണയില്‍ തകര്‍ന്നടിഞ്ഞ് ലോകമെമ്പാടുമുള്ള ടൂറിസം വിപണി. യൂറോപ്യന്‍ രാജ്യങ്ങളിലെ ടൂറിസം മേഖലയെ അപ്പാടെ കൊറോണ വൈറസ് തകര്‍ത്തിരിക്കുകയാണ്. ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചതോടെ ടൂറിസം മേഖല നിശ്ചലമായി എന്നു തന്നെ പറയാം. നിരവധി രാജ്യങ്ങള്‍ ചൈനയിലേക്കും ചൈനയില്‍ നിന്ന് തിരിച്ചുമുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആഗോള വിനോദ സഞ്ചാര മേഖല തന്നെ തിരിച്ചടി നേരിടുന്ന കാഴ്ച്ചയാണ്.
യുഎസിലും വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലാണ്. ഹോട്ടല്‍, എയര്‍ലൈന്‍ തുടങ്ങിയ മേഖലകളില്‍ എല്ലാം ഇതിന്റെ പ്രതിഫലനം ഉണ്ട്. നോര്‍ത്ത് അമേരിക്കയിലും കൊറോണ വൈറസ് ബാധ വ്യാപകമായതോടെ ഹോട്ടല്‍ ബുക്കിങ്ങുകള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ റദ്ദു ചെയ്തിരുന്നു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളില്‍ റദ്ദ് ചെയ്യല്‍ തുടരുകയാണ്.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ 3,000 കോടി ഡോളര്‍ നഷ്ടമാണ് ഈ വര്‍ഷം ആഗോള ഏവിയേഷന്‍ മേഖലയില്‍ മാത്രം കണക്കാക്കുന്നത്. ഗള്‍ഫ് മേഖലയിലെ ടൂറിസത്തെയും ഏവിയേഷന്‍ മേഖലയെയും ഇതിനോടകം കോവിഡ് 19 ബാധിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധ പ്രതിരോധിയ്ക്കുന്നതിന്റെ ഭാഗമായി യുഎഇ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ഇറാന്‍, ദുബായി എന്നിവിടങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടങ്ങളിലേക്കുള്ള ഫ്ൈളറ്റുകള്‍ക്കും നിരോധനമുണ്ട്. ദുബായി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ ഷാര്‍ജ റദ്ദാക്കിയെങ്കില്‍ ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം ഇറാനില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ റദ്ദു ചെയ്തിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!