NadapuramNews

പണി പൂര്‍ത്തിയാക്കിയ റോഡില്‍ മൂന്നാമതും വിജിലന്‍സ് പരിശോധന


നാദാപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് നവീകരിച്ച് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡില്‍ വിജിലന്‍സ് പരിശോധന. ഇ.കെ.വിജയന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ച് അഞ്ച് വര്‍ഷം മുമ്പ് പരിഷ്‌കരണം നടത്തിയ കുമ്മങ്കോട്-വരിക്കോളി റോഡിലാണ് മൂന്നാം തവണയും വിജിലന്‍സ് പരിശോധന നടത്തിയത്.
അഞ്ച് വര്‍ഷം മുമ്പ് റോഡിലെ പ്രവൃത്തികളില്‍ ക്രമക്കേട് ആരോപിച്ച് വിവാദം അരങ്ങേറിയതോടെ വീണ്ടും ടാറിംഗ് നടത്തി കുറ്റമറ്റ രീതിയിലാക്കിയിരുന്നുവത്രെ. പണിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയുമായി സ്വകാര്യ വ്യക്തി വിജിലന്‍സിനെ സമീപിച്ചെങ്കിലും എസ്റ്റിമേറ്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായും അഞ്ച് വര്‍ഷം പിന്നിട്ടിട്ടും റോഡിന് കാര്യമായ തകരാറുകള്‍ സംഭവിച്ചില്ലെന്നും വ്യക്തമാക്കി കരാറുകാര്‍ സാങ്കേതിക പരിശോധനക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധനക്കെത്തിയത്.
പണി പൂര്‍ത്തിയാക്കിയെങ്കിലും തുക അനുവദിച്ചിരുന്നില്ല. വിനിയോഗിച്ച തുകയില്‍ നിന്ന് പിഴ ഈടാക്കി ബാക്കി തുക അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നെങ്കിലും കരാറുകാര്‍ അതിന് സമ്മിതിച്ചിരുന്നില്ല. പണി കുറ്റമറ്റ രീതിയില്‍ ചെയ്തെന്നും പ്രളയമടക്കം ഉണ്ടായിട്ടും ഇപ്പോഴും റോഡിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കരാറുകാരുടെ നിലപാട്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ റോഡ് പണി കുറ്റമറ്റ രീതിയിലാണ് ചെയ്തതെന്നായിരുന്നു മരാമത്ത് ഉദ്യോഗസ്ഥരുടെ നിലപാട്.

Show More

Related Articles

Back to top button
error: Content is protected !!