News

അരൂരില്‍ ടെറസിനു മുകളില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി


അരൂര്‍: പുറമേരി പഞ്ചായത്തിലെ അരൂര്‍ നടേമ്മല്‍ പീടികയില്‍ വീടിന്റെ ടെറസിനു മുകളില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. എളങ്ങോട്ടുമ്മല്‍ അബൂബക്കറിന്റെ വീടിനു മുകളില്‍ നിന്നാണ് ബോംബ് ലഭിച്ചത്. പെയിന്റിംഗ് ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടത്. തുടര്‍ന്ന് നാദാപുരം പോലീസിനെ അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയില്‍ നിര്‍വീര്യമാക്കി. ഉഗ്രശേഷിയുള്ളതാണ് ബോംബെന്ന് അധികൃതര്‍ പറഞ്ഞു. സ്റ്റീല്‍ ബോംബ് എങ്ങനെയാണ് വീടിന് മുകളില്‍ എത്തിയതെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ബോംബ് കൈവശം വെച്ചതിന്റെ പേരില്‍ നാദാപുരം പോലീസ് കേസെടുത്തു. ബോംബ് സ്‌ക്വാഡ് എഎസ്‌ഐ നാണു തറവട്ടത്ത്, പി.മൊയ്തു അന്‍വര്‍, എ. ദില്‍ജിത്ത്, എസ്.എം.ഷൈജു, കെ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോംബ് നിര്‍വീര്യമാക്കിയത്.

Show More

Related Articles

Back to top button
error: Content is protected !!