NewsObituary

വീട് നിര്‍മാണത്തിനിടയില്‍ തൊഴിലാളി വീണുമരിച്ചു


വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര നടുവയലില്‍ വീട് നിര്‍മാണത്തിനിടയില്‍ തൊഴിലാളി വീണു മരിച്ചു. പതിയാരക്കര കുറുവംവള്ളി രാമന്‍നായരുടെ മകന്‍ ബാബു (44) ആണ് മരിച്ചത്. ആയാടത്ത് താഴക്കുനി മൂസയുടെ വീട് നിര്‍മാണത്തിനിടയില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം. കോണ്‍ക്രീറ്റിനു വേണ്ടി പലക അടിക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Show More

Related Articles

Back to top button
error: Content is protected !!