NewsTrendingVatakara

മദ്യക്കടത്തുകാരുടെ ബൈക്കിടിച്ച് വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്; രണ്ടു പേര്‍ അറസ്റ്റില്‍


വടകര: മദ്യക്കടത്തുകാര്‍ സഞ്ചരിച്ച ബൈക്ക് തട്ടി സ്‌കൂള്‍ വിദ്യാര്‍ഥിക്കു ഗുരുതര പരിക്ക്. കടത്തുകാരില്‍ നിന്ന് 50 കുപ്പി മദ്യം കണ്ടെടുത്തു. നാദാപുരം റോഡ് ബസ് സ്‌റ്റോപ്പിനു സമീപം വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. അപകടത്തില്‍ മദ്യക്കടത്തുകാര്‍ക്കും പരിക്കേറ്റു.
മടപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ചോമ്പാലയിലെ ഉബൈസിനാണ് പരിക്കേറ്റത്. മാഹി ഭാഗത്തു നിന്നു കുതിച്ചെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കോഴിക്കോട് ചെലവൂര്‍ സ്വദേശികളായ രഞ്ജിത്ത്, സോജു എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. അപകടത്തില്‍ ഇവര്‍ക്കു നിസാര പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നുപേരേയും വടകര ആശ ഹോസ്പിറ്റലില്‍ എത്തിച്ചു. ഉബൈസിന്റെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ നാട്ടുകാരാണ് രണ്ടു ബാഗുകളിലായുണ്ടായിരുന്ന 50 കുപ്പി മദ്യം കണ്ടെടുത്തത്. ഇത് വടകര എക്‌സൈസ് അധികൃതര്‍ക്കു കൈമാറി. കടത്തുകാരായ രണ്ടു പേരെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസെടുത്തത്.

Show More

Related Articles

Back to top button
error: Content is protected !!