Education

പരീക്ഷാ പേടിയകറ്റാന്‍ പരിശീലനം

ഓര്‍ക്കാട്ടേരി: കെകെഎം ഗവ.ഹൈസ്‌കൂള്‍ വിജയോത്സവം പദ്ധതിയുടെ ഭാഗമായി ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീശീലനം നല്‍കി. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കാണ് ഒരു ദിവസത്തെ പരിശീലനം നല്‍കിയത്. വര്‍ഷങ്ങളായി എസ്എസ്എല്‍സി പരീക്ഷക്ക് നൂറ് ശതമാനം വിജയം നേടുന്ന വിദ്യാലയമാണിത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പേടിയും സമ്മര്‍ദ്ദവും അകറ്റി മികച്ച ഗ്രേഡോട് കൂടി വിജയം ഉറപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമീര്‍ ഓണിയില്‍ ക്ലാസിന് നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!