NewsVatakara

വടകര നഗരത്തില്‍ ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നു; അധികൃതര്‍ക്ക് അനക്കമില്ല


വടകര: നഗരത്തിലെ കണ്ണായ സ്ഥലങ്ങളില്‍ ചതുപ്പു പ്രദേശം മണ്ണിട്ടു നികത്തുന്നത് വ്യാപകം. ഒഴിവു ദിവസങ്ങളില്‍ നാരായണ നഗരം ഗ്രൗണ്ടിന് പിറകിലെ വയല്‍ പ്രദേശമാണ് നിര്‍ബാധം മണ്ണിട്ട് നികത്തുന്നത്.
കഴിഞ്ഞ പ്രളയ കാലത്ത് വടകര പട്ടണത്തെ സംരക്ഷിച്ച ഭാഗമാണിത്. ടൗണിലേക്കെത്തിയ ജലം മുഴുവന്‍ ഉള്‍ക്കൊണ്ട ഭാഗമാണ് ഇത്. വര്‍ഷം മുഴുവന്‍ വെള്ളം തങ്ങിനില്‍ക്കുന്ന ഇവിടെ കണ്ടല്‍ക്കാടുകളും നിരവധി പക്ഷികളും വലിയ മത്സ്യ സമ്പത്തും ഉണ്ട്. ഞായര്‍ ഉള്‍പെടെ ഒഴിവു ദിവസങ്ങളിലാണ് തകൃതിയായ നികത്തല്‍. മണിക്കൂറുകള്‍ക്കുള്ളില്‍ വലിയ ഭാഗത്ത് മണ്ണ് ഉയര്‍ന്നുകഴിഞ്ഞു. വയല്‍ നികത്തുന്നത് ഹൈവേയില്‍ നിന്ന് കാണാതിരിക്കാന്‍ റോഡിന് സമീപം മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. കൃഷ്ണകൃപ കല്യാണ മണ്ഡപത്തിന് സമീപം ചതുപ്പ് പ്രദേശത്തേക്ക് പ്രത്യേകം റോഡ് ഉണ്ടാക്കിയാണ് വയല്‍ നികത്താന്‍ മണ്ണ് എത്തിക്കുന്നത്. റവന്യൂ അധികൃതരാരും ഈ ഭാഗത്ത് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നു പരാതിയുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!