NewsTrendingVatakara

പൗരത്വ ബില്‍ കത്തിച്ച് റവല്യൂഷണറി യൂത്തിന്റ പ്രതിരോധാഗ്‌നി


ഓര്‍ക്കാട്ടേരി: പൗരത്വ ഭേദഗതി ബില്ലിനെതിരെ റവല്യൂഷണറി യൂത്ത് പ്രതിരോധാഗ്നി തീര്‍ത്തു. ഓര്‍ക്കാട്ടേരി ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പൗരത്വ ബില്‍ കത്തിച്ചു. മതം മാനദണ്ഡമാക്കി പൗരത്വം നിര്‍ണയിക്കാനുള്ള നിയമം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍ പൗരത്വ ഭേദഗതിയെ ചെറുത്ത് തോല്‍പിച്ചേ മതിയാവൂ.
ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടി.കെ.സിബി ഉദ്ഘാടനം ചെയ്തു. ബഹുസ്വര ജനാധിപത്യത്തില്‍ മത-ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാര്‍ക്കും നിയമത്തിന് മുന്നില്‍ സമത്വവും സംരക്ഷണവും ഉറപ്പ് വരുത്തിയ ഇന്ത്യന്‍ മത നിരപേക്ഷ കാഴ്ചപാടിനെ വെട്ടി മുറിക്കാനുള്ള മോദി സര്‍ക്കാറിന്റ ഫാസിസ്റ്റ് നീക്കത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് സിബി ആവശ്യപ്പെട്ടു. ജി.രതീഷ്, ടി.പി. മനീഷ്, ഒ.കെ. നിഖില്‍, ഇ.കെ. ഷിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show More

Related Articles

Back to top button
error: Content is protected !!