KuttiadyNews

കാറില്‍ സ്ഫോടക വസ്തുക്കള്‍; യുവാവ് അറസ്റ്റില്‍


കുറ്റ്യാടി: കാറില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍. കായക്കൊടി കൊളാട്ടയില്‍ സന്തോഷിനെയാണ് (36) കുറ്റ്യാടി എസ്‌ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. സംസ്ഥാന പാതയില്‍ അമ്പലകുളങ്ങരയില്‍ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്. കാറില്‍ നിന്ന് 156 ഇലട്രിക് ഡിറ്റനേറ്റര്‍, 187 ജലാറ്റിന്‍ സ്റ്റിക്ക് എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. സന്തോഷിനെ നാദാപുരം ഒന്നാം ക്ലാസ് മജിസ്റ്റ്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Show More

Related Articles

Back to top button
error: Content is protected !!