News

ചെന്നൈയില്‍ കാറപകടത്തില്‍ ചോമ്പാല്‍ സ്വദേശിനി അടക്കം രണ്ടുപേര്‍ മരിച്ചു

വടകര: ചെന്നൈയില്‍ കാറപകടത്തില്‍ ചോമ്പാല്‍ സ്വദേശിനിയടക്കം രണ്ടുപേര്‍ മരിച്ചു. ചോമ്പാല്‍ എല്‍പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക മുക്കാളി കൊയിലോത്ത് ചൈതന്യയില്‍ ശാന്ത (67), കാര്‍ ഡ്രൈവര്‍ ചെന്നൈ സ്വദേശി കണ്ണന്‍ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ചെന്നൈ പുതുശ്ശേരി ദേശീയപാതയില്‍ കല്‍പാക്കത്ത് ശാന്തയും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചെങ്കിലും കാറില്‍ ഉണ്ടായിരുന്ന ശാന്തയുടെ ഭര്‍ത്താവ് പി.രാജശേഖരന്‍ (റിട്ട. കനറാ ബാങ്ക് മാനേജര്‍) അത്ഭുതകരമായി രക്ഷപ്പെട്ടു. മക്കള്‍: സരിത, ഷര്‍മിള. മരുമക്കള്‍: സജീഷ് (സീനിയര്‍ സയന്റിസ്റ്റ് കല്‍പാക്കം ആണവ റിയാക്ടര്‍ ), ശ്രീജിത്ത് (സിംഗപ്പൂര്‍). സഹോദരങ്ങള്‍: കൊട്ടാരത്തില്‍ ലക്ഷ്മി (മുന്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്റ്), രവീന്ദ്രന്‍, കുട്ടിശങ്കരന്‍, രാമകൃഷ്ണന്‍, സരോജിനി, പരേതരായ പത്മനാഭന്‍, ഹരിദാസന്‍, നാരായണന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് മുക്കാളിയിലെ വീട്ടുവളപ്പില്‍.

Show More

Related Articles

Back to top button
error: Content is protected !!